തൊടുപുഴ : ന്യൂമാൻകോളേജിലെ സ്‌ട്രൈഡ് പ്രോജെക്ടിന്റെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെയും സംയുകതാഭിമുഖ്യത്തിൽ ' പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അന്തർദേശീയകോൺഫറൻസിനു തുടക്കമായി.കോളേജ് മാനേജർ.ഡോ. പയസ് മലേക്കണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽചേർന്നകോൺഫറൻസിന്റെ ഉദ്ഘാടനം കാസർഗോഡ്‌കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർഡോ. ജി.ഗോപകുമാർ നിർവഹിച്ചു. ഇംഗ്‌ളണ്ടിലെ സസ്സെസ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ളഡോ.ജോൺസൺ ജാംനെറ്റ് മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക ശാസ്ത്രവകുപ്പ്‌മേധാവി ഡോ. ജെന്നി കെ അലക്‌സ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ബിജിമോൾതോമസ് പ്രസംഗിച്ചു.കോൺഫറൻസിന്റ ഭാഗമായി പശ്ചിമഘട്ടമേഖലയിലെ കർഷകരെയും പാരിസ്ഥിതിക സാമൂഹിക പ്രവർത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവാദം ഇന്ന് ഉച്ച കഴിഞ്ഞു രണ്ടു മണിക്ക്കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും