വണ്ടിപ്പെരിയാർ :പരുന്തുംപ്പാറ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമാകുന്നു.
പി.എം.ജി.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചപ്പോൾ റോഡ് വീതികൂട്ടി നിർമ്മിക്കുന്നതിന് എസ്റ്റേറ്റ് മാനേജ്‌മെന്റ് അനുമതി നല്കാതിരുന്നതിനാലാണ് കാലതാമസം സംഭവിച്ചത്. പിന്നീട് പലപ്പോഴായി എസ്റ്റേറ്റ് മാനേജ്‌മെന്റുമായി നടത്തിയ ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിച്ചു റോഡ് വീതികൂട്ടി നിർമ്മിക്കുന്നതിന് അനുമതി നൽകിയ എസ്റ്റേറ്റ് മാനേജ്‌മെന്റിനു എം.എൽ.എ വാഴൂർ സോമൻ നന്ദി അറിയിച്ചു. എത്രയും വേഗത്തിൽ റോഡ് നവീകരണ പ്രവർത്തികൾ തുടങ്ങുമെന്ന് എം.എൽ.എ പറഞ്ഞു.