ഇടുക്കി: ജില്ലയിലെ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി നങ്കിസിറ്റി ഗവ. എൽ.പി സ്കൂൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെയോ ക്യാമ്പുകൾ പിരിച്ചുവിടുന്നതു വരെയോ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തരമായി സൗകര്യപ്രദമായ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാൻ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ, വില്ലേജ് ഓഫീസർമാർ എന്നിവർ നടപടി സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു.