വണ്ടിപ്പെരിയാർ: രണ്ടുവർഷമായി പെരിയാർ ആറ്റോരത്ത് വാടകക്ക് താമസിക്കുന്ന മനുവും ഭാര്യ ഫേബയും, ഒരു വയസുകാരൻ അഭിജിത്തിനും മറ്റൊരിടമില്ലാതെ വണ്ടിപ്പെരിയാർ മോഹനം ആഡിറ്റോറിയത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. പെരിയാറിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് വാടക വീടിനുള്ളിൽ വെള്ളം കയറിയതോടെ
മനുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലെത്തുകയായിരുന്നു. കൂലിപ്പണിക്കാരനായ മനുവിന് മഴ ശക്തമായതോടെ ഒരു മാസമായി കൂലിപ്പണിയും കിട്ടുന്നില്ല .കഴിഞ്ഞ വർഷവും പെരിയാറ്റിൽ വെള്ളം കയറിയപ്പോഴും ഇവർ ദരിതാശ്വാസ ക്യാമ്പിലെത്തിയിരുന്നു.

വണ്ടിപ്പെരിയാർ മോഹനം ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഒരുവയസുകാരൻ അഭിജിത്തും മാതാപിതാക്കളും