തൊടുപുഴ: പിതൃവേദി തൊടുപുഴ വിജ്ഞാന മാതാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 14ന് മെഗാമെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഡയറക്ടർ ഫാ. ജോർജ് കാര്യമഠം, കോ- ഓർഡിനേറ്റർ പ്രൊഫ. ജോസ് എബ്രഹാം കിഴക്കേ ഉണ്ണിപ്പിള്ളിൽ എന്നിവർ അറിയിച്ചു. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ഞായറാഴ്ച രാവിലെ 9.30 മുതൽ ഒന്ന് വരെ വിജ്ഞാനമാതാ പള്ളി വക ഹാളിലായിരുന്നു പരിശോധന. ന്യൂറോളജി, ഓർത്തോപീഡിക്, ജനറൽ ഫിസിഷ്യൻ, കാർഡിയോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. സൗജന്യ ഒ.പി.ഡി, സൗജന്യ മരുന്ന് വിതരണം, ഇ.സി.ജി, വൈറ്റൽസ് പരിശോധനകൾ, പ്രമേഹ പരിശോധന, ഹെൽത്ത് കാർഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിൽ പ്രവേശനം. ഫോൺ: 9447203060, 9495187671, 9947162016.