തൊടുപുഴ: വിശ്വഹിന്ദു പരിഷത്ത് ആദ്ധ്യാത്മിക പഠന ക്‌ളാസുകൾ സംഘടിപ്പിക്കുന്ന വേദാന്ത തത്വവിചാര സരണി പ്രവർത്തനം തൊടുപുഴയിൽ തുടങ്ങി. സരണിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിയ്ക്കുന്ന പ്രതിമാസ തത്വവിചാര പരിപാടിയുടെ ആദ്യ ക്‌ളാസ് ശനിയാഴ്ച നടക്കും. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ശ്രീവത്സം ആഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ 12.30 വരെയാണ് ക്‌ളാസ് .ഹരിനാമ കീർത്തനം ഒരു തത്വവിചാരം എന്ന വിഷയത്തിൽ പ്രസിദ്ധ ആദ്ധ്യാത്മിക പ്രഭാഷക ആശ പ്രദീപ് കോട്ടയം ക്ലാസ്സ് നയിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ധർമ്മ പ്രസാർ പ്രമുഖ് വത്സൻ മുക്കുറ്റിയിൽ അറിയിക്കുന്നു.