തൊടുപുഴ : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ജൂബിലി ജനസദസ് സംഘടിപ്പിക്കും. ജൂബിലി ജനസദസ് 14ന് 2.30ന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിക്കും. സദസിനോടനുബന്ധിച്ച് പ്രമുഖ ഗാന്ധിയൻ ചിന്തകനും എം.ജി. യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറുമായ ഡോ. സിറിയക് തോമസ് ജൂബിലി സന്ദേശം നൽകും. ജനസദസിനോടനുബന്ധിച്ച് സാംസ്‌കാരിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ സംസാരിക്കും. നേതാക്കളായ മുൻ എം.പി പി.സി. തോമസ്, മോൻസ് ജോസഫ് എം.എൽ.എ, ജോയി എബ്രാഹം, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ, മാത്യു സ്റ്റീഫൻ തുടങ്ങിയവർ സംസാരിക്കും.