കരിമണ്ണൂർ: ഗ്രാമ പഞ്ചായത്തിന്റേയും കൃഷി ഭവന്റേയും ആഭിമുഖ്യത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് ഘോഷയാത്രനടത്തും. തുടർന്ന് നടക്കുന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴൺ സോണിയ ജോബിൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരൻ മുഖ്യ പ്രഭാഷണം നടത്തും. മുതിർന്ന കർഷകൻ, വനിത കർഷക,വിദ്യാർത്ഥി കർഷകൻ, ജൈവ കർഷകൻ, നെൽകർഷകൻ, സമ്മിശ്ര കർഷകൻ,എസ്.സി/എസ്.റ്റി കർഷകൻ എന്നിവരെ ആദരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് ,കൃഷി ആഫീസർ റാണി ജേക്കബ് എന്നിവർ അറിയിച്ചു.