പീരുമേട്: മ്ലാമല എം കെ ജോൺ ആൻഡ് സൺസ് എസ്റ്റേറ്റിലെ തൊഴിൽ പ്രശ്‌നങ്ങൾക്ക് പരിഹാരമായി.
വാഴൂർ സോമൻ എം.എൽ.എ.യുടെ നിർദ്ദേശമനുസരിച്ച് ഇടുക്കി ജില്ലാ ലേബർ ഓഫീസർ കെ ആർ സ്മിത പീരുമേട്ടിൽ വിളിച്ചു ചേർത്ത അനുരഞ്ജന യോഗത്തിൽ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് സക്കറിയ ജോൺ, ബിജു ജോൺ, എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എം.തങ്കദുരൈ , ഡി സുന്ദരരാജൻ( പി.ടി.ടി യൂണിയൻ), സിറിയക് തോമസ് (എച്ച് .ആർ.പി യൂണിയൻ), ആർ.വിനോദ് (എച്ച്.ഇ.എൽ. യൂണിയൻ), ഡെപ്യൂട്ടി ലേബർ ഓഫീസർ കുരുവിള ജോൺ എന്നിവരുടെ നേതൃത്വതിൽ നടന്ന ചർച്ചയിൽ 2017 മുതള്ള ശമ്പള കുടിശ്ശിക , കമ്പിളിക്കാശ്, എന്നിവ കൊടുത്തുതീർത്തു. പി എഫ് കുടിശ്ശിക അടച്ചു തീർത്തത് 40 ലക്ഷം രൂപ കഴിച്ച് ബാക്കിയുള്ള ഒരു കോടി 20 ലക്ഷം രൂപ 90 ദിവസങ്ങൾക്കുള്ളിൽ അടച്ച് തീർക്കാനും, ഗ്രാറ്റിവിറ്റി ലഭിക്കാനുള്ളവർക്ക് സെപ്തംബറിൽ ഗ്രാറ്റിവിറ്റി നൽകാനും തീരുമാനമായി.