മുട്ടം: മുട്ടം കർഷക ഓപ്പൺ മാർക്കറ്റ് പുതിയ സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈജ ജോമോൻ നിർവഹിച്ചു. പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള കെട്ടിടത്തിലേക്കാണ് മാറ്റിയത്.കാർഷിക ഉത്പന്ന വിപണനത്തിൽ കഴിഞ്ഞ 6 വർഷക്കാലമായി മുട്ടത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് മുട്ടം കർഷക ഓപ്പൺ മാർക്കറ്റ്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാത്യു ജോസഫ്,വാർഡ് മെമ്പർ റെജി ഗോപി, സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ. രാജേഷ്,കർഷക ഓപ്പൺ മാർക്കറ്റ് ചെയർമാൻ പ്രൊഫ:കെ.എ. തോമസ്,ബോർഡ്‌ ഡയറക്ടേഴ്സ് സുജി കുര്യാക്കോസ്, സണ്ണി ജോൺ, ബിനോയ്‌ ജോർജ്, ആർ പി എസ് പ്രസിഡന്റ് ജോസഫ് മാത്യു, ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് സി.ജെ മാത്യു,ഡി കെ എഫ് ജില്ല കൺവീനർ തോമസ് ജോസഫ്, വി എഫ് പി സി കെ പ്രസിഡന്റ് തോമസ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.