തൊടുപുഴ: സ്വാതന്ത്ര്യ ലബ്ദിയുടെ 75-ാം വാർഷികത്തിൽ വിപുലമായ പരിപാടികളുമായി കുമാരമംഗലം ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ. ഗാന്ധിജിയുടെ ചെറുമകന്റെ മകൻ തുഷാർ ഗാന്ധി മുഖ്യാതിഥിയാകുമെന്ന് സ്‌കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വില്ലേജ് സ്കൂളിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. രാവിലെ 9.30ന് ഗാന്ധിജിക്ക് പ്രിയപ്പെട്ട മാവിൻതൈ അദ്ദേഹം സ്‌കൂൾ അങ്കണത്തിൽ നടും. ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ രൂപവത്കരിച്ചിരിക്കുന്നത് സ്‌കൂളിലെ കുട്ടികളാണെന്ന പ്രത്യേകതയുമുണ്ട്. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ്, ഹെഡ് ഗേൾ ഗൗരികൃഷ്ണ അനിൽ, വൈസ് പ്രിൻസിപ്പൽ എം. അനിൽകുമാർ, സി.ഇ.ഒ അരവിന്ദ് മലയാറ്റിൽ എന്നിവർ പങ്കെടുത്തു.