തൊടുപുഴ: സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം വിപുലമായി ആചരിക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.ആഘോഷങ്ങൾക്ക് പകിട്ടേകാൻ ജില്ലയിലെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ ദേശിയ പതാകയുടെ വിതരണം ആരംഭിച്ചു.ഇടുക്കി പോസ്റ്റൽ സൂപ്രണ്ടിന്റെ കീഴിൽ ജില്ലയിൽ തൊടുപുഴ,കട്ടപ്പന എന്നിവിടങ്ങളിലെ 2 ഹെഡ് പോസ്റ്റ് ഓഫീസുകൾ,52 സബ് ഓഫീസ്,ഓരോ പ്രദേശത്തുമുള്ള ബ്രാഞ്ച് ഓഫീസ് എന്നിവിടങ്ങളിലൂടെയാണ് ദേശിയ പതാക വിതരണം ചെയ്യുന്നത്.9000 ൽപരം പതാകയാണ് ജില്ലയിൽ എത്തിയിരിക്കുന്നത്.കൂടുതൽ ആവശ്യമെങ്കിൽ വീണ്ടും എത്തിക്കും.വിവിധ വലുപ്പത്തിലുള്ള പതാകയാണ് പോസ്റ്റൽ വകുപ്പ് വിതരണം ചെയ്യുന്നത്.പോസ്റ്റൽ സൂപ്രണ്ടിന്റെ ഓഫീസിൽ നിന്ന് കഴിഞ്ഞ ആഴ്ച്ച മുതൽ പതാക സബ് ഓഫീസുകളിലേക്കും ബ്രാഞ്ച് ഓഫീസുകളിലേക്കും എത്തിച്ച് തുടങ്ങിയിരുന്നു.പോസ്റ്റ്‌ ഓഫീസുകൾ,പോസ്റ്റ്‌ മാൻ,ഓൺ ലൈൻ എന്നിങ്ങനെ സംവീധാനത്തിലൂടെയാണ് പ്രധാനമായും വില്പന നടത്തുന്നത്.പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിലാണ് ഓരോ പ്രദേശങ്ങളിലും പതാകയുടെ വിതരണ ഉദ്ഘാടനം സംഘടിപ്പിക്കുന്നതും.