പീരുമേട് : എസ്.എൻ.ഡി.പിയോഗം പീരുമേട് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്‌സ് 14, 15 തിയതികളിൽ പീരുമേട് യൂണിയൻ ആഡിറ്റോറിയത്തിൽ നടത്തും. ഉദ്ഘാടന സമ്മേളനം പീരുമേട് യൂണിയൻ പ്രസിഡന്റ് സി.എ. ഗോപി വൈദ്യൻ ചെമ്പൻകുളം ഉദ് ഘാടനം ചെയ്യും,യൂണിയൻ വൈസ് പ്രസിഡന്റ് പി കെ രാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി കെ.പി. ബിനു സ്വാഗതം പറയും. നിയുക്ത ഡയറക്ട് ബോർഡ് മെമ്പർ എൻ.ജി .സലിംകുമാർ മുഖ്യ പ്രഭാഷണം നടത്തും.യൂണിയൻ കൗൺസിലർ മാരായ പി എസ് ചന്ദ്രൻ, പി വി സന്തോഷ് , വി.പി. ബാബു, സദൻ രാജൻ, കെ ഗോപി, വിനോദ് ശിവൻ യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകമാരൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ലതാ മുകുന്ദൻ,സൈബർ സേന യൂണിയൻ ചെയർമാൻ എംജി ഷിബു എന്നിവർ പങ്കെടുക്കും ,വിഎസ് സുനീഷ് യൂത്ത്മൂവ് മെന്റ് യൂണിയൻ സെക്രട്ടറി നന്ദി പറയും . എസ്.എസ്.എൽ.സി. . പ്ലസ് ടു . ഫുൾ എ പ്ലസ് . ലഭിച്ച വർക്ക് വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും നടത്തും. ഒന്നാം ദിവസം ഒന്നാം ദിവസം കുടുംബ ഭദ്രത എന്ന വിഷയം പായിപ്ര മദനൻ ക്ലാസെടുക്കും. രണ്ടാം ദിവസം ഡോ. ശരത് ചന്ദ്രൻ സ്ത്രീ പുരുഷ ബന്ധം എന്നവിഷയത്തിൽ ക്ലാസെടുക്കും, ശ്രീനാരായണ ധർമ്മം കുടുംബ ജീവതത്തിൽ എന്ന വിഷയം സുരേഷ് പരമേശ്വരനും ക്ലാസെടുക്കും. തുടർന്ന് ക്ലാസിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.