ഇളംദേശം: എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെൽ വെള്ളിയാമറ്റം യൂണിറ്റിന്കീഴിലുള്ള ആംബുലൻസ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സഹചാരി യൂണിറ്റ് സെക്രട്ടറി നിസാർ അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. പി ജെ ജോസഫ് എം. എൽ.എ വിശിഷ്ടാതിഥിയായിരുന്നു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ,സഹചാരി ജില്ലാ ചെയർമാൻ പി എച്ച് സുധീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായഷമീന അബ്ദുൽ കരിം, കബീർ കാസിം, രാജേഷ് ഷാജി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എം എ ഷുക്കൂർ, ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, ജന.സെക്രട്ടറി പി എം അബ്ബാസ്, വിവിധ കക്ഷി നേതാക്കളായ എ എം ദേവസ്യ അടപ്പൂർ, മനു മാത്യു കരുവേലിൽ, എം കെ സുബൈർ, എം നോനിച്ചൻ, ചന്ദ്രശേഖരൻ, ജോസ് വേളാച്ചേരിൽ, ഡോ. കെ എം അൻവർ, ഷമീർ ഇളയിടത്ത്, സിദ്ദീഖ് ഇഞ്ചക്കാട്ട്, നസീബ് ഉമ്മർ, സലാഹുദീൻ പി എസ് സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി .