അരിക്കുഴ :ജെ.സി.ഐ അരിക്കുഴയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ഐ.എം.എ യുടെ സഹകരണത്തോടെ സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ 1 മണി വരെ അരിക്കുഴ ജെ.സി ഭവനിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്. ജെ.സി.ഐ ചാപ്റ്റർ പ്രസിഡന്റ് അജോ ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സ്വാതന്ത്ര്യദിനഘോഷം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജോ ജോർജ്ജ്് ഉദ്ഘാടനം ചെയ്യും. ജെ.സി.ഐ സെക്രട്ടറി ജെറിൻ കുര്യൻ, പ്രോഗ്രാം ഡയറക്ടർ ജിറ്റോ ജോൺസൻ, അഖിൽ സുഭാഷ് എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകും.