ഇടുക്കി: എച്ച്.എസ്., എച്ച്.എസ്.എസ് കുട്ടികളുടെ പഠനപരിപാടികൾക്ക് ഇന്ന് തുടക്കം. ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ നടക്കുന്ന ദ്വിദിനക്ലാസ്സുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കെ ഉദ്ഘാടനം ചെയ്യും. വിവിധ ക്ലാസ്സുകൾക്ക് എം.എം. മാത്യു (മുൻ എ.ഇ.ഒ), ശ്രീജനി (ശിശുസംരക്ഷണം) , എം.സി സാബുമോൻ (എക്‌സൈസ്), കാഞ്ചിയാർ രാജൻ, അജയ് വേണു പെരിങ്ങാശ്ശേരി, അജീഷ് തായില്യം, ജിജോ, തങ്കരാജ്, കെ.ആർ രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും. രാവിലെ 9.30 ന് രജിസ്‌ട്രേഷനാരംഭിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.