ചെറുതോണി: കേരളാ കോൺഗ്രസ് ജില്ലാ കമ്മറ്റി യോഗം 14ന് ഉച്ചകഴിഞ്ഞ് 1.30ന് തൊടുപുഴ പാർട്ടി ഓഫീസിൽ കൂടുമെന്ന് ജനറൽ സെക്രട്ടറി വി.എ. ഉലഹന്നാൻ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെജേക്കബ് അദ്ധ്യക്ഷത വഹിക്കും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്, വർക്കിംഗ് ചെയർമാൻ പി.സിതോമസ്, എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്, സെക്രട്ടറി ജനറൽ ജോയി എബ്രഹാം, കെ.ഫ്രാൻസിസ് ജോർജ്ജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ, വൈസ്‌ചെയർമാൻ മാത്യു സ്റ്റീഫൻ, പ്രൊഫ: ഷീല സ്റ്റീഫൻ, വർഗീസ് വെട്ടിയാങ്കൽ തുടങ്ങിയവർ പങ്കെടുക്കും.