തൊടുപുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മുണ്ടൻമുടി ബാപ്പുജി ലൈബ്രറിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 ന് പഞ്ചായത്തംഗം പി.ജി.സുകുമാരൻ ദേശീയ പതാക ഉയർത്തും.
തിങ്കളാഴ്ച വൈകിട്ട് 5 ന് നടത്തുന്ന സ്വാതന്ത്ര്യദിന വാർഷിക അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റ്യൻ അനുസ്മരണ പ്രഭാഷണം നടത്തും. 25 വർഷമായി ഗ്രന്ഥശാലാ സ്ഥിരാംഗങ്ങളായുള്ളവരെ അനുമോദിക്കും. സെബാസ്റ്റ്യൻ കൊച്ചടിവാരം അദ്ധ്യക്ഷത വഹിക്കും.