തൊടുപുഴ : ന്യൂമാൻ കോളേജ് സ്‌ട്രൈഡ് പ്രോജെക്ടിന്റെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച 'പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും' എന്ന അന്തർദേശീയ കോൺഫറൻസിന് സമാപനമായി. ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, പശ്ചിമഘട്ട മേഖലയിലെ സാമ്പത്തിക വിനിമയങ്ങൾ, ആദിവാസി ഗോത്ര വിഭാഗങ്ങളുടെ അതിജീവനം തുടങ്ങി നിരവധി വിഷയങ്ങളിൽ അദ്ധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും പ്രബന്ധം അവതരിപ്പിച്ചു. സമാപനത്തോടനുബന്ധിച്ചു പശ്ചിമഘട്ട മേഖലയിലെ കർഷകരെയും സാമൂഹിക പാരിസ്ഥിതിക പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവാദം നടന്നു. സാമൂഹിക പ്രവർത്തകനായ ഫാ. സജി ജോസഫ് മോഡറേറ്ററായ സംവാദത്തിൽ കർഷകരെ പ്രതിനിധീകരിച്ചു ജോയി ചെട്ടിമാക്കൽ, ജെയ്ൻസ് യോഹന്നാൻ, ബേബി സേവ്യർ, ജിന്നറ്റ് മാത്യു എന്നിവർ സംസാരിച്ചു. വനാതിർത്തിയിലുള്ള കർഷകർ അനുഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും സർക്കാർ നയരൂപീകരണത്തിലെ ആശങ്കകളും പ്രതിനിധികൾ പങ്കുവെച്ചു. സ്‌ട്രൈഡ് പ്രൊജ്ര്രക്ട് കോ- ഓർഡിനേറ്ററും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ മേധാവിയുമായ ഡോ. ജെന്നി കെ. അലക്‌സ്, കോർ കമ്മിറ്റി അംഗങ്ങളായ ഡോ. കൃഷ്ണകുമാർ കെ.വി, സേവ്യർ കുര്യൻ പി, ബാനി ജോയി, ഡോ. ജിതിൻ ജോയി, ബീന ദീപ്തി ലൂയിസ്, നോബിൾ സി. കുര്യൻ, ഡോ. അഞ്ജു ലിസ് കുര്യൻ, ഡോ. മാനുവൽ തോമസ്, രതീഷ് ഇ.ആർ, ജെറിൻ ജോസ്, സിബിൾ സണ്ണി എന്നിവർ കോൺഫറൻസിനു നേതൃത്വം നൽകി.