കട്ടപ്പന : മവോയിസ്റ്റ് ആക്രമണത്തെ തുടർന്ന് ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാൻ വെള്ളയാംകുടി ഓറോലിയ്ക്കൽ സാജുവിന്റെ കുടുംബത്തിന് ബി. ജെ പി ദേശീയ പതാക കൈമാറി. രാജ്യത്ത് നടക്കുന്ന ഹർ ഘർ തിരംഗ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പതാക ഭവനത്തിൽ എത്തിച്ച് നൽകിയത്.വാർഡ് കൗൺസിലർ രജിതാ രമേഷ് സാജുവിന്റെ ഭാര്യ സുജയ്ക്ക് പതാക കൈമാറി.ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ,കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ പ്രകാശ് , ബി.ജെ.പി കട്ടപ്പന മണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ ,ജനറൽ സെക്രട്ടറി എസ് .ജി മനോജ് പി .ആർ രമേഷ് തുടങ്ങിയവരും ദേശീയ പതാക കൈമാറാൻ എത്തിയിരുന്നു.