കട്ടപ്പന : ജില്ലാ വ്യവസായ കേന്ദ്രം കട്ടപ്പനയിൽ ലോൺ ,ലൈസൻസ് മേള നടത്തി.നഗരസഭ ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെറിയാൻ മേള ഉദ്ഘാടനം ചെയ്തു.ജില്ലാ വ്യവസായ കേന്ദ്രത്തിന് പുറമേ കട്ടപ്പന നഗരസഭ,ഉടുമ്പഞ്ചോല താലൂക്ക് വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ലോൺ ലൈസൻസ് മേള നടത്തിയത്.5.4 കോടി രൂപയുടെ 22 ലോൺ സാംഗ്ഷൻ ലെറ്ററുകൾ സംരംഭകർക്ക് കൈമാറി. 2 കോടി രൂപയുടെ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളാണ് ആരംഭിച്ചത്.നൂറിലധികം സംരംഭകർ മേളയിൽ പങ്കെടുത്തു.നഗരസഭാ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം, വ്യവസായ വികസന ഓഫീസർ ജിബിൻ കെ ജോൺ,ഉപജില്ലാ വ്യവസായ ഓഫീസർ പി എസ് വിശാഖ്, കെ എഫ് സി മനേജർ ജെ.വിജീഷ്, വിവിധ ബാങ്ക് മനേജർമാർ, കെ എഫ് സി ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർമാർ ,നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.പുതിയ സംരംഭങ്ങൾ സബ്‌സിഡിയോട് കൂടി ആരംഭിക്കുവാൻ താത്പര്യമുള്ളവർക്ക് താലൂക്ക് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാം.