buffer-zone

കുമളി: സംരക്ഷിത വനമേഖലയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം ബഫർ സോൺ നിർണയിച്ച സുപ്രീംകോടതി ഉത്തരവിൽ പുനഃപരിശോധന ഹർജി നൽകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവ് പറഞ്ഞു. ലോക ഗജദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ തേക്കടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിധിയുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായ ശേഖരണം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിലെ യഥാർത്ഥ സാഹചര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാവ്യതിയാന സഹമന്ത്രി അശ്വിനി കുമാർ വിശിഷ്ടാതിഥിയായിരുന്നു.