തൊടുപുഴ: ഓൾ ഇന്ത്യ എൽഐസി ഏജന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 75ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ഏജന്റുമാരെ ദേശീയ പതാക നൽകി ആദരിച്ചു. ബ്രാഞ്ച് കൗൺസിൽ പ്രസിഡന്റ് കെ.സി. ത്രേസ്യാമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ പ്രസിഡന്റ് പി.എൻ. രാജീവൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ ഭാരവാഹികളായ ജോസഫ് കുര്യൻ, സൈജൻ സ്റ്റീഫൻ, എഎഒ സിജോ എന്നിവർ പ്രസംഗിച്ചു. 75 വയസ് പൂർത്തിയായ ഏജന്റുമാരായ തോമസ് തില്ലിയാനിക്കൽ, ജെയിംസ് ജേക്കബ് എന്നിവരെയും സീനിയർ ഏജന്റുമാരായ ഡി. മോഹൻദാസ്, കെ.സി. തങ്കമ്മ, ജോസഫ് കുര്യൻ, പി.എൻ. രാജേന്ദ്രൻ, എന്നിവരെ ആദരിച്ചു. യോഗത്തിൽ മാനുവൽ എം ചെമ്പരത്തി നന്ദി പറഞ്ഞു.