പീരുമേട്: ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കവേ ജീപ്പ് മറിഞ്ഞ് അഞ്ച്പേർക്ക് പരിക്കേറ്റു. ഏലപ്പാറ നാലാംമൈലിൽ വച്ചായിരുന്നു അപകടം. ചിന്നാർ നാലാം മൈൽ പാറക്കൽ സെൽവം (45), മുഴുവഞ്ചിയിൽ മാത്യു (55 )കുറ്റിക്കാട്ട് ജോസഫ് (54 )ഇടശ്ശേരിമറ്റം സാബു കുട്ടൻ (48) , കൊച്ചുകരിന്തരുവി കുന്നത്തു മലയിൽ ഷൈജു (39) എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശെൽവത്തിനെ വിദഗ്ധചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒൻപതിനായിരുന്നു അപകടം. കെട്ടിട നിർമ്മാണ തൊഴിലാളികളായ ആറ് പേരാണ് ജീപ്പിലുണ്ടായിരുന്നത്. ഇവർ നിർമ്മിച്ച വീടിന്റെ പാലുകാച്ച് ചടങ്ങിൽ പങ്കെടുത്തു മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത് മരത്തിൽ ഇടിച്ചു നിന്നതിനാൽ കൂടുതൽ അപകടം ഒഴിവായി .