ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും
തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതിഭാ സംഗമം നാളെ കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കും. വൈകിട്ട് നാലിന് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് മാത്യു കെ.ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളെയും അനുമോദിക്കും. കൂടാതെ പ്ലസ്ടൂവിന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ മെറിൻ തോമസിനും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് കൂടുതൽ എ പ്ലസ് നേടിയ സ്‌കൂളിനും പുരസ്‌കാരം നൽകും. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് എന്നിവരും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ സിബി ദാമോദരൻ, ടോമി കാവാലം, കരിമണ്ണൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ പ്രഥമാദ്ധ്യാപകൻ സജി മാത്യു എന്നിവരും പങ്കെടുത്തു