തൊടുപുഴ: രാഷ്ട്രീയമണ്ഡലത്തിലെ മൂല്യച്യുതി പരിഹരിക്കാൻ സേവനമനോഭാവത്തിലധിഷ്ഠിതമായ ഗാന്ധിയൻ രാഷ്ട്രീയ സംസ്‌ക്കാരം വീണ്ടെടുക്കണമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. ഗോപിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇടുക്കി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. വിനോദ്, അനിൽ രാഘവൻ, കെ.കെ. ഭാസ്‌കരൻ, സി.എം. അസീസ്, ഹരികുമാർ തോപ്പിൽ, സി.എം. അസീസ്, എബ്രാഹം ജോർജ്ജ്, ഷിബു ജോസഫ്, രവി കരിങ്കുന്നം, ദിലീപ് പുത്തിരി, പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.