പീരുമേട്: കൈക്കൂലി കേസിൽ അറസ്റ്റിലായ കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൽ. ഡാനിയലിനെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ നോട്ടീസ് നൽകിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങി ദാനിയേൽ വീണ്ടും, ജനപ്രതിനിധി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ തുടരുന്നതിന് എതിരെയാണ് യു.ഡി.എഫ് അംഗങ്ങൾ നോട്ടീസ് നൽകിയിരിക്കുന്നത്. എൽ.ഡി.എഫ്- 8,​ യു.ഡി.എഫ്- 5 എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തിലെ കക്ഷിനില.