അടിമാലി: സംരക്ഷിത വനമേഖലയ്ക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ച കോടതി ഉത്തരവു സംബന്ധിച്ച് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് പറഞ്ഞത് സ്വാഗതം ചെയ്യുന്നതായി ഡീൻ കുര്യാക്കോസ് എം.പി. കേരളത്തിൽ നിന്നുള്ള എം.പിമാരും ഇത്തരം ആവശ്യം പാർലമെന്റിൽ ഉന്നയിച്ചതാണ്. പക്ഷേ,​ ഉത്തരവ് റദ്ദ് ചെയ്യാത്ത സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രതിക്ഷേധാർഹമാണ്. ജില്ലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും സർക്കാരിന്റെ സമീപനം ഒട്ടും ആശാവഹമല്ലെന്നും അദ്ദേഹം പറഞ്ഞു.