കുമാരമംഗലം: എസ്.എൻ.ഡി.പി യോഗം കുമാരമംഗലം ശാഖാ സംയുക്തവാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10 മുതൽ കുമാരമംഗലം ഉരിയരിക്കുന്ന് ഗുരുദേവ പ്രാർത്ഥനാ ഹാളിൽ നടക്കും. ശാഖാ സെക്രട്ടറി മനോജ് മറ്റത്തിൽ സ്വാഗതം പറയും. യൂണി. കൺവീനർ വി.ബി. സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. യൂണി. ചെയർമാൻ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളും വനിതാ സംഘം ഭാരവാഹികളും പങ്കെടുക്കും. 80 വയസ് കഴിഞ്ഞ മുൻകാല ശാഖാ ഭാരവാഹികളെ ആദരിക്കും. ഹാൾ പണിയാൻ സ്ഥലം സംഭാവന നൽകിയ ഒറ്റമാക്കൽ ഈച്ചരന്റെയും തങ്കമ്മ ഈച്ചരന്റെയും ഫോട്ടോ ചടങ്ങിൽ അനാച്ഛാദനം ചെയ്യും. എം.ജി. യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്കുകൾ കരസ്ഥമാക്കിയ കുട്ടികളെയും
എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഫുൾ എ പ്ളസ് നേടിയ കുട്ടികളെയും അനുമോദിക്കും.