ഇടുക്കി: ജില്ല സുവർണ ജൂബിലിയുടെ ഭാഗമായി തപാൽ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണ കൂടം തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നു. നാളെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നു നടത്തുന്ന ചടങ്ങിൽ കസ്റ്റമൈസെഡ് മൈ തപാൽ സ്റ്റാമ്പിന്റെ പ്രകാശനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം പി, എം എൽ ഏ മാരായ പി ജെ ജോസഫ്, എം എം മണി, വാഴൂർ സോമൻ, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ,ജില്ലാ കളക്ടർ ഷീബ ജോർജ്, ഇടുക്കി പോസ്റ്റൽ സൂപ്രണ്ട് കെ. ജെ. സെനിനാമ്മ, ഇടുക്കി തപാൽ വകുപ്പിലെ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്
ഡോ. ഗിന്നസ് മാടസാമി എന്നിവർ പങ്കെടുക്കും. ഇടുക്കി ആർച്ച് ഡാമിന്റെ ചിത്രം ആലേഖനം ചെയ്തു പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ സ്റ്റാമ്പ് എന്ന ഏറെ പ്രാധാന്യവും, വിശേഷണവുമുള്ള തപാൽ സ്റ്റാമ്പാണ് പ്രകാശനം ചെയ്യുന്നത്.