തൊടുപുഴ തൊടുപുഴ പോസ്റ്റ് ഓഫീസിന്റെ ബിൽഡിംഗ് പുതുക്കി പണിയുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി പി. എം. ജി അലോക് വർമ്മ അറിയിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. പുതിയ ബിൽഡിംഗ്‌ന്റെ ഫൈനൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള ഡ്രോയിംഗ്, സോയിൽ ടെസ്റ്റ് എന്നീ പ്രാരംഭ നടപടികൾക്കായി 1 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. തൊടുപുഴ പോസ്റ്റ് ഓഫീസ് ബിൽഡിംഗ് പുതുക്കി പണിയുന്നതിനുള്ള പ്രാരംഭ നടപടി എന്ന നിലയിലാണ് ടി തുക പോസ്റ്റൽ കേരള സർക്കിളിന് അനുവദിച്ചിട്ടുള്ളതെന്നും വിശദമായ എസ്റ്റിമേറ്റും റിപ്പോർട്ടും ലഭിച്ചാലുടൻ കെട്ടിട നിർമ്മാണത്തിനായി ഫണ്ട് അനുവദിക്കുമെന്നും എം.പി. അറിയിച്ചു.