കുമളി: സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 13, 14,15 തീയതികളിൽ വ്യത്യസ്ത ചിത്രപ്രദർശനവുമായി ചിത്രകല അദ്ധ്യാപകൻകെ എ അബ്ദുൾ റസാക്ക്.
സ്വാതന്ത്ര്യ സമരത്തിൽ സുപ്രധാനമായ പങ്കുവഹിച്ച മഹത് വ്യക്തികളായ നൂറ്റിയമ്പതോളം സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്.
കുമളി ഡിടിപിസി ഹാളിൽ നടക്കുന്ന പ്രദർശനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഏഴായിരത്തോളം ചിത്രങ്ങൾ ഇതിനകം വരച്ചിട്ടുള്ള അബ്ദുൾ റസാഖ് 300ഓളം സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രങ്ങൾ കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ വരച്ചിട്ടുണ്ട്. പുതിയ തലമുറയെ സ്വാതന്ത്ര്യസമര പോരാളികളെ പരിചയപ്പെടുത്തുകയാണ് ചിത്രപ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർ, മുൻ പ്രധാനമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എഴുത്തുകാർ, രക്തസാക്ഷികൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ സഹായിച്ച വിദേശികൾ ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര പോരാളികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്.മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ തമിഴ്‌നാട്ടിലെ 101 വയസ്സ് പിന്നിട്ട തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ ശങ്കരയ്യ തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുടെയും ചിത്രങ്ങൾ പ്രദർശനത്തിൽ ഉണ്ട്.
കഴിഞ്ഞ 385 ദിവസമായി തുടർച്ചയായി ഓൺലൈനിൽ പ്രദർശനം നടത്തി വരികയാണ്.
യോഗത്തിൽ കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ അദ്ധ്യക്ഷയായി