തൊടുപുഴ: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനം സമാനതകളില്ലാത്ത ആഘോഷങ്ങളോടെ ജില്ലയിൽ ഇന്ന് നടക്കും.ജില്ലാ ഭരണകൂടവും വിവിധ സംഘടനകളും സ്ഥാപനങ്ങളുമടക്കം എല്ലാമേഖലകളിലും പ്ളാറ്റിനം ജൂബിലിയുടെ ആവേശം വിതറിയാണ് വിവിധ ചടങ്ങുകൾ നടക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ രാവിലെ 8.40 ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. ഡീൻ കുര്യാക്കോസ് എം പി, എം എൽ എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ പൊലീസ് മേധാവി വിയു കുര്യാക്കോസ്, തദ്ദേശ ഭരണ സ്ഥാപന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.
ലോക സമാധാന സന്ദേശത്തിനായി ലോക ഡോക്യുമെന്ററി 'സല്യൂട്ട് ദി നേഷൻസ്' ഒരുക്കിയ തെരേസ ജോയ്, ആഗ്‌നസ് ജോയ് എന്നിവരെ സ്വതന്ത്ര്യ ദിനാഘോഷ വേദിയിൽ മൊമന്റോ നൽകി ആദരിക്കും.