കുമളി: കമ്പത്ത് നിർത്തി ഇട്ടിരുന്ന വാഹനത്തിൽ ഷോർട്ട് സർക്യൂട്ട് മൂലം ഒരു വാഹനത്തിൽ തീപിടിച്ചത് തൊട്ടടുത്ത വാഹനങ്ങളിലേക്ക് അതി വേഗത്തിൽ മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സമീപ വാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്‌നിശമന സേന എത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായികേരളത്തിലെ അതിർത്തി പ്രദേശ ങ്ങായ കുമളി, കമ്പംമെട്ട്, നെടുംകണ്ടം, കട്ടപ്പന, മേഖലകളിലെക്ക് ഏലതോട്ടത്തിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന വാഹനങ്ങൾക്കാണ് തീപിടിച്ചത്. 13 വാഹനങ്ങൾ കത്തി നശിച്ചു.