traveller

അടിമാലി: മാങ്കുളത്തിനും ആനക്കുളത്തിനുമിടയിൽ കുരിശുപള്ളിക്ക് സമീപം ട്രാവലർ മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക്. ചേർത്തലയിൽ നിന്ന് മൂന്നാർ സന്ദർശനത്തിനെത്തിയ സംഘം ആനക്കുളത്തേക്ക് പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ട്രാവലർ മറിഞ്ഞത്. ചേർത്തല സ്വദേശികളായ പുത്തൻപുരയിൽ രാഹുൽ (32), ഹരികൃഷ്ണൻ (25), പ്രവീൺ (32), സോബി (30), രാഹുൽ (30) എന്നിവർക്കാണ് തലയ്ക്കും കൈയ്ക്കും പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.