ചെറുതോണി: എൽ ഡി എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എഴുപത്തിയഞ്ചാമത് സ്യാതന്ത്ര്യദിനാഘോഷം ഇന്ന് രാവിലെ പത്തിന് ചെറുതോണി ടൗൺഹാളിൽ നടക്കും. രാവിലെ 8 മണിക്ക് ജില്ലയിലെ മുഴുവൻ എൽ ഡി എഫ് ഓഫിസുകളിലും പാർട്ടി ഓഫിസുകളിലും ദേശിയ പതാക ഉയർത്തും. പത്തു മണിക്ക് നടക്കുന്ന സ്വാതന്ത്ര ദിന സദസിൽ ജില്ലാ കൺവിനർ കെ.കെ.ശിവരാമൻ അദ്ധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. സി.പി.എം കേന്ദ്ര കമ്മറ്റിയംഗം പി.കെ. ശ്രിമതി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.ജയചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എൽ ഡി എഫ് ഘടകകക്ഷികളുടെ സംസ്ഥാന ജില്ലാ നേതാക്കൾ പ്രസംഗിക്കും.