കുടയത്തൂർ: സരസ്വതി വിദ്യാനികേതനിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹാത്സവ് ഇന്ന് നടക്കും.രാവിലെ 9.30ന് വന്ദേമാതരം. തുടർന്ന് റിട്ട: എസ്.പി.രതീഷ് കൃഷ്ണൻ ദേശീയ പതാക ഉയർത്തും.തപസ്യ കലാ സാഹിത്യ വേദി മദ്ധ്യമേഖല സെക്രട്ടറി വി.കെ.ബിജു സന്ദേശം നൽകും.മെഡിക്കൽ ഓഫീസർ ഡോ.രജിത് കെ.ആർ.സംസാരിക്കും. 75 സ്വാതന്ത്യ സമര സേനാനികളുടെ വേഷപകർച്ച നടത്തും.ഭാരത ചരിത്രത്തേയും സ്വാതന്ത്യ സമര സേനാനികളേയും പ്രതിപാദിക്കുന്ന ചരിത്രപ്രദർശനിയും ഒരുക്കിയിട്ടുണ്ട്.