ഉടുമ്പന്നൂർ : ഉടുമ്പന്നൂർ ശാഖയിലെ കുടുംബയോഗങ്ങളുടെ സംയുക്ത യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവും ഉടുമ്പന്നൂർ ശാഖ പ്രസിഡണ്ടുമായ പി.ടി ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ശാഖാ സെക്രട്ടറി പി കെ രാമചന്ദ്രൻ സ്വാഗതം പറതും. ജില്ലാ പഞ്ചായളംഗം ഇന്ദു സുധാകരൻ യോഗം ഉദ്ഘാടനം ചെയ്യും. തൊടുപുഴ യൂണിയൻ കൺവീനർ വി.ബി സുകുമാരൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ വൈസ് പ്രസിഡന്റ് പി.ജി.മുരളീധരൻ സംഘടനാ സന്ദേശം നൽകും. തൊടുപുഴ യൂണിയൻ കൗൺസിലർമാരായ കെ കെ മനോജ് എ ബി സന്തോഷ്, സനോജ് ചേന്നാട്ട്, സ്മിത ഉല്ലാസ് , ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം ജിജി സുരേന്ദ്രൻ,ഗ്രാമപഞ്ചായത്തംഗം ശ്രീമോൾ ഷിജു,എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് സി. കെ അജിമോൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് വത്സമ്മ സുകുമാരൻ, സംയുക്ത സമിതി സെക്രട്ടറി ശിവൻ വരിക്കാനിക്കൽ,മുൻ ശാഖാ പ്രസിഡന്റ് മാരായ കെ.ജി. ഷിബു, സി.എൻ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.