ചെറുതോണി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന കുട്ടികൾക്കുള്ള ദ്വിദിന പഠനക്യാമ്പ് സമാപിച്ചു. ഡയറ്റ് പ്രിൻസിപ്പാൾ ഡോ. ലോഹിതദാസൻ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി കെ.ആർ ജനാർദ്ദനൻ, ജോയിന്റ് സെക്രട്ടറി കെ.ആർ രാമചന്ദ്രൻ, എക്‌സിക്യൂട്ടീവ് അംഗം വി.എൻ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ കെ.രാജു അദ്ധ്യക്ഷനായിരുന്നു. സമാപനസമ്മേളനവും, സർട്ടിഫിക്കറ്റ് വിതരണവും ഇടുക്കി മെഡിക്കൽ കോളേജിലെ ഡോ.സുജിത് ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളായി നടന്ന ക്ലാസ്സുകൾക്ക് അഡ്വ. ശ്രീജനി, എം.എം.മാത്യു, എം.സി സാബുമോൻ, കാഞ്ചിയാർ രാജൻ, അജയ്വേണു പെരിങ്ങാശ്ശേരി, ജിജോ എം. തോമസ്, അനൂപ് സോമൻ, അജേഷ് തായില്യം തുടങ്ങിയവർ നേതൃത്വം നൽകി.