കഞ്ഞിക്കുഴി .ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്‌കൂളിൽ നാഷനൽ സർവ്വീസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് പുരോഗമിക്കുന്നു. സത്യമേവ ജയതേ എന്ന വിഷയത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് സേവ്യർ തോമസ് ക്ലാസ്സ് എടുത്തു. ലഹരിയ്‌ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് സിവിൽ എക്‌സൈസ് ഓഫീസർ സാബുമോൻ ക്ലാസ്സെടുത്തു. സ്വാതന്ത്രദിന റാലിയിൽ വോളണ്ടിയർമാർ പങ്കെടുത്തു. തുടർന്ന് നടന്ന ഗാന്ധി സ്മൃതിയിൽ മാഹിൻ ബാദുഷ മുഖ്യ പ്രഭാഷണം നടത്തി. സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട വിശിഷ്ട വ്യക്തികൾ ,അറിയപ്പെടാതെ പോയ വിശിഷ്ട വ്യക്തികൾ ,സംഭവങ്ങൾ എന്നിവ പേപ്പറിൽ എഴുതി തയ്യാറാക്കി ഭിത്തിയിൽ പതിപ്പിക്കുന്ന ഫ്രീഡം വാൾ ആരംഭിച്ചു.