village

തൊടുപുഴ: എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുമാരമംഗലം ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ചെറുമകന്റെ മകനായ തുഷാർ ഗാന്ധിയും അദ്ദേഹത്തിന്റെ ഭാര്യ സൊനാൽ ദേശായി ഗാന്ധിയും മുഖ്യാതിഥിയായിരുന്നു. ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട മാവിൻ തൈ സ്‌കൂൾ അങ്കണത്തിൽ നട്ട് തുഷാർഗാന്ധി സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതു ചടങ്ങിൽ ഡീൻ കുരിയാക്കോസ് എം. പി, പി ജെ ജോസഫ് എം. എൽ. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് . ഷമീന നാസർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും മറ്റ് വിശിഷ്ടവ്യക്തികളും പങ്കെടുത്ത ചടങ്ങിൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് തുഷാർഗാന്ധി മറുപടി പറഞ്ഞു.സ്‌നേഹോപഹാരമായി ആറന്മുള കണ്ണാടിയും ബാലരാമപുരം കൈത്തറിയും വിദ്യാർത്ഥികൾ തുഷാർ ഗാന്ധിക്ക് സമ്മാനിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളായ ആർ കെ ദാസ്, രാമചന്ദ്രൻ മലയാറ്റിൽ, അരവിന്ദ് മലയാറ്റിൽ, സ്‌കൂൾ പ്രിൻസിപ്പാൾ സക്കറിയാസ് ജേക്കബ് എന്നിവർ ചടങ്ങിൽ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.