ചെറുതോണിചെറുതോണി ജില്ല വ്യാപാരഭവൻ ഹാളിൽ രാവിലെ 11 മണിക്ക് നടന്ന ഗ്രാമോത്സവത്തിൽ പതാക ഉയർത്തൽ, വിമുക്തഭടൻ മാരെ ആദരിക്കൽ, ദേശഭക്തിഗാനം, ഭാരത് മാതാ പൂജ തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. ഗ്രാമോത്സവത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് ശാരീരിക് ശിക്ഷൺ പ്രമുഖ് രാജ് കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ചക്കുപള്ളം: 1965 ലെയും 1971 ലെയും യുദ്ധങ്ങളിൽ പങ്കെടുത്ത ചക്കുപള്ളം പരിസരത്തെ പൂർവ്വ സൈനികരെ ഷാൾ അണിയിച്ച് ആദരിച്ചു. മുതിർന്ന പൂർവ്വ സൈനികരോടൊപ്പം ജില്ലയിലെ പ്രമുഖരായ ഇടുക്കി പാട്ടുകൂട്ടത്തിന്റെ സംഗീത കലാകാരന്മാരെയും ചടങ്ങിൽ ആദരിച്ചു. എ.ഇ.സി കേരളാ ചാ്ര്രപറിന്റെ വൈസ് ചെയർമാൻ എ.കെ.നരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗം ഹോണററി ക്യാപ്ടൻ കെ.ജെ. ജോസ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ അണക്കര സ്‌പൈസ് വാലി അംഗങ്ങൾ, പെരിയാർ റോട്ടറി ഇന്റർനാഷണൽ അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കുപള്ളം യൂണിറ്റ് അംഗങ്ങൾ, കാഴ്ച സാംസ്‌കാരിക വേദി അംഗങ്ങൾ, കേരള എക്‌സ് സർവ്വീസ് ലീഗ് ചക്കുപള്ളം യൂണിറ്റ് അംഗങ്ങൾ, അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ അംഗങ്ങളും മറ്റ് സാമൂഹിക സാംസ്‌കാരിക സംഘടനാ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പീരുമേട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാമ്പനാർ ശ്രീനാരായണ ട്രസ്റ്ററ്റ്‌സ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഫ്രീഡം വാൾ ഒരുങ്ങുന്നു. ഭാരതത്തിന് സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ നൽകിയ അതികായന്മാരുടെ ചിത്രങ്ങളോടൊപ്പം സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളും ഇടകലർന്നതാണ് ഫ്രീഡം വാൾ. അഭിഷേക് ജോഷി, കിപ്‌സൺ . എസ്, വിഷ്ണുനാഥ് ഘോഷ് , ശ്രീജേഷ് . എസ് , അനന്തു ബാബു( ബി.എ ഇംഗ്ലീഷ്) ഗോപിക രാജ് , അബിയ എസ്. (ബി. എസ്.സി മാത്തമാറ്റിക്‌സ്) വിഷ്ണു എം .വി, ഫിലിപ്പോസ് സിബിച്ചൻ , അപർണ്ണ ജഗദേവൻ , സൂര്യ അച്യുതൻ (ബി.കോം ) എന്നിവരാണ് ചിത്രം തയ്യാറാക്കിയത്. പ്രിൻസിപ്പാൾ സനൂജ് സി ബ്രീസ്വില്ല ,എൻ എസ് എസ് കോർഡിനേറ്റേഴ്‌സ് അജ്ഞലി എസ് ഗോവിന്ദ് , എബിൻ പി മണി അദ്ധ്യാപകരായ രഞ്ജു എൻ.കെ (മലയാള വിഭാഗം) ഡോ.ഫ്‌ളോറാ പീറ്റർ (തമിഴ് വിഭാഗം) രാകേഷ് ബാബു ആർ (പൊളിറ്റിക്കൽ സയൻസ്) എന്നിവർ നേതൃത്വം നൽകി.
പുറപ്പുഴ: ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ പതാക ഉയർത്തി. ദേശിയ തലത്തിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച കാ യിക തരങ്ങളെയും, പ്ലസ്ടു ന് നൂറ് ശതമാനം മാർക്ക് വാങ്ങിയവരെ അനുമോദിക്കുകയും ചെയ്തു.തുടർന്ന് നടന്ന
സ്വാതന്ത്ര്യദിന റാലിയിൽ പുറപ്പുഴ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വിമുക്ത ഭടന്മാർ, വിവിധ ബാങ്ക് പ്രസിഡന്റ്മാർ,പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ, സ്‌കൂൾ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.
തൊടുപുഴ: മണക്കാട് എൻ എസ് എസ് ഗവൺമെന്റ് എൽ പി സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ബിന്ദു പത്മകുമാർ പതാക ഉയർത്തി .പി ടി എ പ്രസിഡണ്ട് രാജേഷ് ബാബു പി ജി സ്വാതന്ത്രദിനാശംസകൾ നൽകി .
കരിമണ്ണൂർ : സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പതാകയുയർത്തി സന്ദേശം നൽകി. കരിമണ്ണൂർ പഞ്ചായത്ത് അംഗവും സ്‌കൂൾ പിറ്റിഎ പ്രസിഡന്റുമായ ലിയോ കുന്നപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ യൂണിഫോം സംഘടനകളായ എൻസിസി, എസ്പിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ്, എൻഎസ്എസ് എന്നിവയുടെ നേതൃത്വത്തിൽ പരേഡ് ഡിസ്‌പ്ലേ നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ സജി മാത്യു, എസ്പിസി ഡ്രിൽ ഇൻസ്ട്രക്ടർ പി. കെ. മുഹമ്മദ് അനസ്, സീനിയർ ടീച്ചർ ഷേർലി ജോൺ എന്നിവർ സന്നിഹിതരായിരുന്നു