പീരുമേട്: അടഞ്ഞു കിടന്ന ഗേറ്റിൽ കുടുങ്ങിയ കേഴമാനെ വനപാലകർ എത്തി രക്ഷപ്പെടുത്തി.കല്ലാർ എസ്.എൻ. ട്രസ്റ്റ് കോളേജിന് സമീപം പൂട്ടിയിട്ടിരുന്ന ഗേറ്റിൽ അകപ്പെട്ടുപോയ കേഴമാനെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി രക്ഷപ്പെടുത്തി. രണ്ട് കമ്പികൾക്കുള്ളിൽ തല അകപ്പെട്ടുപോയ കേഴമാനെ സമീപവാസിയായ പാമ്പനാർ എസ്.എൻ.ഡി.പി. യോഗം ശാഖ പ്രസിഡന്റ് ഉറുമ്പിൽ കെ. സനൽകുമാറിന്റെ ശ്രദ്ധയിൽപ്പെടുകയും വിവരം പീരുമേട് വനം വകുപ്പ് അധികൃതരെ അറിയിച്ചു. തുടർന്ന് എത്തിയ ദ്രുതകർമ്മസേനംഗങ്ങൾ എത്തി ഇരുമ്പ് ഗേറ്റിന്റെ അഴികൾ മുറിച്ചു മാറ്റി കേഴമാനെ രക്ഷപ്പെടുത്തി.