ചെറുതോണി : ജാതി-മത-വർണ്ണ വിവേചനങ്ങൾക്ക് ഇടം നൽകാതെ മതേതരത്വം സംരക്ഷിച്ചുകൊണ്ടുള്ള വികസന കാഴ്ചപ്പാടാണ്‌കേരളത്തിന്റെ വികസനത്തിന് സഹായകരമായിട്ടുള്ളതെന്ന് മന്ത്രിറോഷി അഗസ്റ്റിൻ പറഞ്ഞു. എൽ.ഡി. എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ ചെറുതോണിയിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയവുംകോവിഡും സംസ്ഥാനത്തിന്റെ വികസനത്തെ മുരടിപ്പിച്ചപ്പോഴും ഇടുക്കിക്ക് മുഖ്യപരിഗണന നൽകി സർക്കാർ പദ്ധതികൾ അനുവദിച്ചതിലൂടെ ഇടുക്കിയുടെ പുനർനിർമ്മാണംവേഗത്തിലാക്കാൻ കഴിഞ്ഞു.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി മുഖ്യ പ്രഭാഷണം നടത്തി. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ ശിവരാമൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ സി.പി.ഐഎം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ് ,കേരളാകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ്‌ജോസ് പാലത്തിനാൽ, എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, സിബി മൂലേപ്പറമ്പിൽ, മാത്യുജോർജ്ജ്,റോമിയോ സെബാസ്റ്റ്യൻ, കെ.എംജോസഫ്,ജോർജ്ജ് അഗസ്റ്റിൻ, കെ.എം സുലൈമാൻ, എം.എജോസഫ്, സി.എം അസീസ്,പോൾസൺ മാത്യു,ജോണി ചെറുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.