കുമളി: സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷത്തോടനുബന്ധിച്ച് 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും കുമളി ഗ്രാമപഞ്ചായത്തും പീരുമേട് താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി ലോൺ/ ലൈസൻസ്/ സബ്‌സിഡി മേള നടത്തി..കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രജനി ബിജു അദ്ധ്യക്ഷത വഹിച്ചു.
. നാല് സംരംഭകർക്ക് 26 ലക്ഷം രൂപയുടെ ലോൺ അനുമതി കത്തുകൾ കൈമാറി. ഏഴ് ലക്ഷം രൂപയുടെ സബ്‌സിഡിയും നൽകി. മൂന്ന് പേർക്ക് കെസ്വിഫ്റ്റ് ലൈസൻസും, ഏഴ് പേർക്ക് ഉദ്യം രജിസ്‌ട്രേഷനും നൽകി. പുതിയ സംരംഭം തുടങ്ങുന്നതിനുള്ള രണ്ട് കോടി 70 ലക്ഷം രൂപയുടെ ലോൺ അപേക്ഷകൾ സ്വീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ജെയിംസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനോദ് ഗോപി, ജിജോ രാധകൃഷ്ണൻ, പീരുമേട് ഉപജില്ലാ വ്യവസായ ഓഫീസർ ബിൻസിമോൾ. ടി, വ്യവസായ വാണിജ്യ വകുപ്പ് ഇന്റേൺ അമീർ സുഹൈൽ, കേരള ബാങ്ക്, ഫെഡറൽ ബാങ്ക്, യൂണിയൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സംരംഭകർക്കായി പ്രത്യേക ക്ലാസും ഒരുക്കിയിരുന്നു. അഴുത ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ.എ. രഘുനാഥ് ക്ലാസിന് നേതൃത്വം നൽകി. പുതിയ സംരംഭം തുടങ്ങാൻ താല്പര്യമുള്ളവർക്ക് പീരുമേട് താലൂക്കുമായും കുമളി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വ്യവസായ വകുപ്പിന്റെ ഹെൽപ് ഡെസ്‌ക്കുമായും ബന്ധപ്പെടാം.