തൊടുപുഴ: പഠന മികവിന് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരത്തിന് ന്യൂമാൻ കോളേജ് കോമേഴ്‌സ് ഡിപ്പാർട്‌മെന്റിലെ ആറു വിദ്യാർത്ഥിനികൾ അർഹരായി.കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് കാവ്യ സജി, അഞ്ജന ലാലു,നസ്രിൻ നാസർ, അനുമോൾ മോഹനൻ, ഗ്ലാഡിസ് ഗേളി ജോസ്, ആര്യ ഉണ്ണി എന്നിവർ അവാർഡ് സ്വീകരിച്ചു.അവാർഡ് നേടിയവരിൽ കാവ്യ സജി ആര്യ ഉണ്ണി എന്നിവർ എംജി യൂണിവേഴ്‌സിറ്റി ബികോം പരീക്ഷയിൽ യഥാക്രമം മൂന്നും പത്തും റാങ്ക് ജേതാക്കളാണ്. യൂണിവേഴ്‌സിറ്റി റാങ്കുകൾ അടക്കം പഠന പാഠ്യേതര മേഖലകളിൽ മികവുപുലർത്തുന്ന ഡിപ്പാർട്ട്‌മെന്റിന് തിലകക്കുറിയായി വിദ്യാർത്ഥികളുടെ ചരിത്രനേട്ടം.പുരസ്‌കാര ജേതാക്കളെ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ആദരിച്ചു.കോളേജ് മാനേജർ ഫാ.മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്,വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം ഡിപ്പാർട്‌മെന്റ് മേധാവി ക്യാപ്ടൻ പൻ പ്രജീഷ് സി മാത്യു, ബർസാർ ഫാ. അബ്രഹാം നിരവത്തിനാൽ എന്നിവർ അഭിനന്ദിച്ചു.