കരിമണ്ണൂർ: ഗ്രാമ പഞ്ചായത്തിന്റേയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി. ഘോഷയാത്രയ്ക്ക് ശേഷം കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴൺ സോണിയ ജോബിൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ് ഉപഹാര സമർപ്പണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ദേവസ്യ ദേവസ്യ, ബിജി ജോമോൻ,കരിമണ്ണൂർ സർവീസ് സഹകരണ സംഘം പ്രസിഡന്റ് ബൈജു വറവുങ്കൽ ,വിവിധ വാർഡ് മെമ്പർമാർ എന്നിവർ പ്രസംഗിച്ചു.. പഞ്ചായത്തിലെ മികച്ച ഏഴ് കർഷകരെ ആദരിച്ചു. ബ്ലോക്ക് കൃഷി അസി.ഡയറക്ടർ ഡീന അബ്രാഹം കൃഷി വകുപ്പിലെ വിവിധ പദ്ധതികളെപ്പറ്റി സംസാരിച്ചു.തൊമ്മൻകുത്ത് ജോയി കവിതകൾ അവതരിപ്പിച്ചു.
കരിമണ്ണൂരിൽ കർഷകദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി കൃഷിദർശൻ വിളംബര ജാഥയും കാർഷിക സെമിനാറും നടത്തി. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു.ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ് സിയാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, അടിമാലി കൃഷി ഓഫീസർ ഇ. കെ. ഷാജി, മറ്റ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക വികസനസമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അടിമാലി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഐ.വി കോശി കാർഷിക സെമിനാർ നയിച്ചു.
വെള്ളത്തൂവൽ :ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ചടങ്ങിൽ കൃഷിദർശൻ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിൽ എസ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അടിമാലി ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, കൃഷി ഓഫീസർ ജെ. ജയന്തി, കൃഷിവകുപ്പദ്യോഗസ്ഥർ, മറ്റദ്യോഗസ്ഥ പ്രതിനിധികൾ, കാർഷിക വികസന സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. വിളംബര ജാഥയും സംഘടിപ്പിച്ചു.
പള്ളിവാസൽ : ഗ്രാമപഞ്ചായത്തിലെ കർഷകദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി. പ്രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലത അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കർഷകരെ ആദരിച്ചു.
രാജാക്കാട് :രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്തഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉടുമ്പൻചോല എം.എൽ.എ എം.എം മണി ഉത്ഘാടനം ചെയ്തു..ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി.ഫാ.ജോബി വാഴയിൽ, വി.എ കുഞ്ഞമോൻ,
കെ.പി സുബീഷ്,ബെന്നി പാലക്കാട്ട്,ബിജി സന്തോഷ്,യൂണിയൻ ബാങ്ക് മാനേജർ ആർ.അരുൺ കൃഷി ഓഫീസർ രജബ് കെ.കലാം,കൃഷി അസിസ്റ്റന്റ് പി.പി പ്രനീഷ്, പഞ്ചായത്തംഗങ്ങളായ പുഷ്പലത സോമൻ,നിഷ രതീഷ്, സി.ആർ രാജു, ബിൻസു തോമസ്,മിനി ബേബി,ടി.കെ സുജിത് എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകരെ ആദരിച്ചു.ആദരിച്ചത്.തുടർന്ന്
ഏലം കൃഷിയിൽ മഴക്കാലത്ത് വർധിച്ചു വരുന്ന കീടരോഗബാധ തടയുന്നതിനുള്ള മാർഗങ്ങളെകുറിച്ച് പാമ്പാടുമ്പാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർ.ജെ.എസ് രമ്യ ക്ലാസ്സ് നയിച്ചു.
ചിത്രം :രാജാക്കാട്ട്ക ർഷക ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന കർഷകൻ താന്നിയ്ക്കൽ ചാക്കോയെ എം.എം മണി എം.എൽ.എ ആദരിക്കുന്നു
പെരുവന്താനം: പെരുവന്താനം പഞ്ചായത്തും കൃഷിഭവനും സഹകരിച്ച് കർഷകദിനാഘോഷം സംഘടിപ്പിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ആർ വിജയൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഝാൻസി വി എന്നിവർ മികച്ച കർഷകരെ ആദരിച്ചു. പഞ്ചായത്തിലെ മികച്ച മുതിർന്ന കർഷകനായി ഇ വി ജോസഫ്, മികച്ച ജൈവ കർഷകനായി മനോജ് കുറ്റിയാനിക്കൽ, മികച്ച വനിതാ കർഷകയായി റോസമ്മ ജോസഫ് , മികച്ച വിദ്യാർത്ഥി കർഷകയായി ആൻ മരിയ സിറിയക്, മികച്ച കർഷകരായി ദിവാകരൻ തുംബാട്ട്, തോമസ് ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു.
വണ്ടിപ്പെരിയാർ :കേരളാ കാർഷിക വികസന ക്ഷേമവകുപ്പും വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ കർഷകദിനാചരണം കൃഷിഭവനിൽ വാഴൂർ സോമൻ എം.എൽ എ ഉദ്ഘാടനം ചെയ്തു വണ്ടി പ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഉഷ അദ്ധ്യക്ഷയായിരുന്നു
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ് ചടങ്ങിൽ വണ്ടിപ്പെരിയാറിലെ മികച്ച അഞ്ച് കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആർ. സെൽവത്തായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഡി.അജിത് . ഗ്രാമ പഞ്ചായത്തംഗങ്ങളായ ശിവൻ കുട്ടി ,ജയൻ . പ്രിയങ്ക മഹേഷ്, കൃഷി ഓഫീസർ റ്റി ന്റു മോൾ ജോസഫ് ,അസി: കൃഷി ഓഫീസർ സി.എസ്.സന്തോഷ്, എന്നിവർ സംസാരിച്ചു.
കുമളി ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കൃഷി ദർശൻ വിളംബര ജാഥ വാഴൂർ സോമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു