തൊടുപുഴ : പൊന്നന്താനം ഗ്രാമീണ വായനശാലയിൽ സ്വാതന്ത്ര്യദിന ആഘോഷം നടത്തി. വൈകിട്ട് ജൂബിലിയാഘോഷ സമ്മേളനം സംഘടിപ്പിച്ചു. റിട്ട. ലെഫ്റ്റനന്റ്‌കേണൽ കെ. ജെ. അന്നമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. . വായനശാല പ്രസിഡന്റ്മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വിമുക്തഭടൻമാരായ ഇ.എ.ജോസ്, പി.റ്റി.തോമസ്, ഇ.സി.ജോർജ്, സിറിയക്‌ജോസ് എന്നിവർ സംസാരിച്ചു. എൻ.വി.ജോസഫ് കാർഷിക രംഗത്ത് വന്നിരിക്കുന്ന തകർച്ചയെ ആസ്പദമാക്കി സംസാരിച്ചു.ജോർജ്‌ജോസഫ്, വിൻസന്റ് മാത്യു,ജോയിജേക്കബ് , കിഷോർജോർജ്, എറിക്‌സൺ ബിനോയ് എന്നിവർ സന്ദേശം നൽകി ..