ചെറുതോണി:ഇടുക്കി ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആസ്പത്രിയിലുമായി കഴിഞ്ഞ 20 വർഷമായി രോഗികൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന സഹായ കേന്ദ്രയുടെ
20 മത് വാർഷിക ആഘോഷങ്ങളും.സ്വാതന്ത്ര ദിന ആഘോഷവും നടന്നു. ആഘോഷ പരിപാടികൾ
ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
സഹായകേന്ദ്രരക്ഷാധികാരി എം ഡി അർജുനൻ അദ്ധളക്ഷത വഹിച്ചു. കളക്ടർ ഷീബ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാപൊലീസ് മേധാവി വി യു കുര്യാക്കോസ്,സഹായകേന്ദ്ര സെക്രട്ടറി പി എൻ സതീശൻ, പി ഡി ജോസഫ് , പിജെ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.