മുട്ടം: മുട്ടം ടൗണിലും സമീപ പ്രദേശങ്ങളിലുമുള്ള അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് മുട്ടം പൗരാവലി ആവശ്യപ്പെട്ടു. വൈദ്യുതി ലൈനിലെ ടച്ചിംഗ് വെട്ടുന്നതിനും നവീകരണത്തിനും കെ.എസ്.ഇ.ബി ജീവനക്കാർ യാതൊരു കൃത്യതയും പാലിക്കുന്നില്ല. വൈദ്യുതി മുടക്കം സംബന്ധിച്ച് കെ.എസ്.ഇ.ബിയുടെ മുട്ടത്തുള്ള ജീവനക്കാരോട് ചോദിച്ചാൽ അവർക്ക് അറിയില്ലെന്നാണ് പറയുന്നതെന്നും പൗരസമിതി നേതാക്കൾ പറഞ്ഞു. അതിരൂക്ഷമായ വൈദ്യുതി പ്രശ്നം പരിഹാരിക്കണമെന്ന് ആവശ്യപ്പട്ട് ഉപഭോക്താക്കളെ സംഘടിപ്പിച്ച് മുട്ടം വൈദ്യുതി സബ് സ്റ്റേഷൻ ഓഫീസ് ഉപരോധിക്കുമെന്ന് പൗരസമിതി നേതാക്കളായ ഷമീർ മുഹമ്മദ്‌, ഗോകുൽ ഗോപിനാഥ്‌, മാഹിൻ ഹനീഫ, മനു മോഹനൻ, ആന്റോ ജോസഫ് എന്നിവർ പറഞ്ഞു.